അനന്തരാവകാശ തർക്കം; അമ്മയുടെ പങ്കാളിയെ കൊല്ലാൻ ശ്രമിച്ച ഡോക്ടർക്ക് 31 വർഷം തടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 08:18 PM | 0 min read

ലണ്ടൻ > യുകെയിൽ കൊവിഡ് വാക്സിൻ എന്ന പേരിൽ വിഷം കുത്തിവച്ച് അമ്മയുടെ പങ്കാളിയെ കൊല്ലാൻ ശ്രമിച്ച ഡോക്ടർക്ക് 31 വർഷവും അഞ്ച് മാസവും തടവ്. 53 കാരനായ തോമസ് ക്വാനിനാണ് തടവ് ശിക്ഷ ലഭിച്ചത്. അനന്തരാവകാശത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ് ഇയാൾ അമ്മയുടെ പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കോവിഡ് ബൂസ്റ്റർ ഷോട്ടുകൾ നൽകാനെന്ന പേരിൽ നഴ്‌സായി എത്തിയ തോമസ് ക്വാൻ 71 കാരനായ പാട്രിക് ഒഹാരയ്ക്ക് വിഷം കുത്തിവയ്ക്കുകയായിരുന്നു. തുടർന്ന് പാട്രികിന് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായി. തോമസ് കൊലപാതകശ്രമം നിഷേധിച്ചിരുന്നു. പിന്നീട് ന്യൂകാസിൽ ക്രൗൺ കോടതിയിൽ കേസ് തെളിയുകയായിരുന്നു. ഇയാൾ മാസങ്ങളോളം ആക്രമണം ആസൂത്രണം ചെയ്തുവെന്ന് പ്രോസിക്യൂട്ടർ പീറ്റർ മേക്ക്പീസ് കെസി പറഞ്ഞു.

സണ്ടർലാൻഡിലെ ഹാപ്പി ഹൗസ് സർജറിയിൽ ജോലി ചെയ്യുകയായിരുന്നു തോമസ് ക്വാൻ.  അമ്മയുടെ മരണശേഷം അമ്മയുടെ സ്വത്തുക്കൾ തനിക്ക് തന്നെ കിട്ടുന്നതിന് വേണ്ടിയാണ് തോമസ് ഒഹാരയെ കൊല്ലാൻ തീരുമാനിച്ചത്. വ്യജരേഖകളും, വാഹനവും ഉപയോ​ഗിച്ച് തിരിച്ചറിയാനാകാത്ത രീതിയയിലാണ് ഇയാൾ കൃത്യം നടത്താൻ എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home