പട്ടിണിക്കിട്ട്‌ കൊല്ലുന്നു ; ഗാസയിലേക്ക്‌ ഭക്ഷണമെത്തിക്കുന്നത്‌ വിലക്കി 
ഇസ്രയേൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 03:03 AM | 0 min read


ഗാസ സിറ്റി
ഗാസയിലെ കടന്നാക്രമണത്തിനൊപ്പം ഗാസൻ ജനതയെ പട്ടിണിക്കിട്ട്‌ കൊല്ലാനൊരുങ്ങി ഇസ്രയേൽ. ഗാസയിൽ ഭക്ഷണവും അവശ്യ വസ്‌തുക്കളും എത്തിക്കുന്ന യുഎൻ ഏജൻസിയെ വിലക്കിയതോടെ ​ഗാസന്‍ ജനത കൊടും പട്ടിണിയിലേക്ക്‌ നീങ്ങും.  ഗാസയിലെ ഇരുപതു ലക്ഷത്തിലധികംപേര്‍ ഭക്ഷണത്തിനും മരുന്നിനും ആശ്രയിക്കുന്ന പലസ്‌തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെയാണ് വിലക്കിയത്. എല്ലാ യുദ്ധനിയമങ്ങളും കാറ്റിൽപറത്തുന്ന നടപടിയാണിതെന്ന്  വേൾഡ്‌ ഫുഡ്‌ പ്രോഗ്രാം (ഡബ്ലുഎഫ്‌പി) അധികൃതർ പറഞ്ഞു.

അവശ്യ വസ്‌തുക്കളുമായെത്തിയ 30 ട്രക്കുകൾ മാത്രമാണ്‌ കഴിഞ്ഞ ദിവസം ഗാസയിലേക്ക്‌ കടത്തിവിട്ടതെന്ന്‌ യുഎൻ ഏജൻസി തലവൻ ഫിലിപ്‌ ലെസാർനി വ്യക്തമാക്കി. ഗാസൻ ജനതയ്‌ക്ക്‌ ആവശ്യമായി വരുന്നതിന്റെ ആറു ശതമാനം മാത്രമാണിത്‌. ഗാസൻ ജനതയുടെ ബഹുഭൂരിപക്ഷവും നിലവിൽ കൊടിയ പട്ടിണിയിലാണ്‌. ഉപരോധം തുടർന്നാൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരിക്കുന്നതതിൽ കൂടുതൽ പേർ പട്ടിണി കിടന്ന്‌ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്ലാതെ 
വടക്കൻ ഗാസ
വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനരഹിതമായതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ പ്രവർത്തിച്ചിരുന്ന കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക്‌ കഴിഞ്ഞ ദിവസം ശക്തമായ വ്യോമാക്രമണമാണ്‌ ഇസ്രയേൽ നടത്തിയത്‌. 24 മണിക്കൂറിനിടെ ഗാസയിലാകെ 33 പേർ കൊല്ലപ്പെടുകയും 156 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. ആകെ മരിച്ചവരുടെ എണ്ണം 43,374 ആയി .



deshabhimani section

Related News

View More
0 comments
Sort by

Home