ഇന്ത്യ–കാനഡ നയതന്ത്രബന്ധം: പാർലമെന്ററി സമിതി മുമ്പാകെ വിദേശ സെക്രട്ടറി വിശദീകരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 12:50 AM | 0 min read

ന്യൂഡൽഹി
ഇന്ത്യ–- കാനഡ നയതന്ത്രബന്ധത്തിൽ സമീപകാലത്തുണ്ടായ തകർച്ച സംബന്ധിച്ച്‌ വിദേശ സെക്രട്ടറി വിക്രം മിസ്‌രി വിദേശകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി മുമ്പാകെ വിശദീകരിക്കും. ഇന്ത്യ–- ചൈന നയതന്ത്രബന്ധത്തിലുണ്ടായ പുരോഗതിയും വിദേശ സെക്രട്ടറി ബുധനാഴ്‌ച ചേരുന്ന യോഗത്തിൽ വിവരിക്കും.
   
  ഖലിസ്ഥാൻ ഭീകരൻ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപാതകത്തിന്‌ പിന്നിൽ ഇന്ത്യയാണെന്ന്‌ കാനഡ ആരോപിച്ചതിനെ തുടർന്നാണ്‌ ഇരുരാജ്യങ്ങളും അകന്നത്‌. കാനഡയിലെ ഖലിസ്ഥാൻ അനുകൂലികളെ ലക്ഷ്യംവയ്‌ക്കാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നിർദേശം നൽകിയെന്ന ഗുരുതരമായ ആരോപണവും കാനഡ ഉയർത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ഇന്ത്യ പ്രതികരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home