റെക്കോഡുകൾ തകർക്കാൻ "വൾകെയ്ൻ'; ലോകത്തിലെ വലിയ ദിനോസർ അസ്ഥികൂടം ലേലത്തിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:48 PM | 0 min read

പാരിസ് > ലോകത്തിലെ വലിപ്പമേറിയതും ലഭിച്ചതിൽ പൂർണവുമായ ദിനോസർ അസ്ഥികൂടം വൾകെയ്ൻ ലേലത്തിന്. പാരിസിൽ നവംബർ 16നാണ് ലേലം. ഫ്രഞ്ച് ലേലക്കമ്പനിയായ കോളിൻ ഡു ബൊക്കേജും ബാർബറോസയുമാണ് ലേലവിവരം അറിയിച്ചത്. ലേലത്തിന്റെ പ്രീ രജിസ്ട്രേഷൻ ജൂലെയിൽ തന്നെ ആരംഭിച്ചിരുന്നു. 11മുതൽ 22 മില്യൺ യുഎസ് ഡോളറാണ് (92- 185 കോടി) അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ വില ഇതിനോടകം കടന്നതായി അധികൃതർ അറിയിച്ചു.

150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന അപാറ്റോസോറസിന്റെ അസ്ഥികൂടം 2018ൽ യുഎസിലെ വ്യോമിങ്ങിൽ നിന്നാണ് കണ്ടെത്തിയത്. 20.50 മീറ്ററാണ് നീളം. അസ്ഥികൂടം 80 ശതമാനത്തോളം പൂർണവുമായിരുന്നു. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പൂർണ്ണമായ ദിനോസർ അസ്ഥികൂടവും ഇതാണ്.

മുമ്പും ദിനോസറുകളുടെ അസ്ഥികൂടങ്ങൾ ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയിരുന്നു. 1997ൽ ടി റെക്സ് സ്യൂ എന്ന ദിനോസർ അസ്ഥികൂടം 8.4 മില്യൺ യുഎസ് ഡോളറിനാണ് വിറ്റുപോയത്. ഈ വർഷം ആദ്യം അപെക്സ് സ്റ്റെ​ഗോസോറസ് അസ്ഥികൂടവും 44. മില്യൺ യുഎസ് ഡോളറിന് വിറ്റുപോയിരുന്നു. ഈ റെക്കോർഡ് വൾകെയ്ൻ തകർക്കുമെന്നാണ് കരുതുന്നത്. അസ്ഥികൂടം ലേലത്തിൽ ലഭിക്കുന്നയാൾക്ക് അതിന്റെ പേര് മാറ്റാനുള്ള അവകാശവും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home