വോയേജർ 1 ഭൂമിയുമായി ബന്ധം പുനഃസ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 03:31 AM | 0 min read


വാഷിങ്‌ടൺ ​
43 വർഷമായി ഉപയോഗത്തിലില്ലാത്ത റേഡിയോ ട്രാൻസ്‌മിറ്റർ രക്ഷകനായതോടെ വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു.1500 കോടി മൈല്‍ അകലെ ഇന്റർസ്റ്റെല്ലാർ സ്പേയ്‌സിൽ സഞ്ചരിക്കുന്ന പേടകവുമായുള്ള ആശയവിനിമയം ഒക്ടോബർ 16ന് നിലച്ചിരുന്നു. പേടകത്തിലെ ട്രാൻസ്‌മിറ്ററുകളിലൊന്ന് പ്രവർത്തനരഹിതമായതിനെ തുടർന്നായിരുന്നു ഇത്‌.

1981 മുതൽ ഉപയോഗത്തിലില്ലാതിരുന്ന റേഡിയോ ട്രാൻസ്‌മിറ്ററിന്റെ സഹായത്തോടെ കലിഫോർണിയ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നാസ എന്‍ജിനിയർമാരാണ് ബഹിരാകാശ പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്. ഭൂമിയിൽനിന്ന് പേടകത്തിലേക്ക്‌ സന്ദേശങ്ങളെത്താൻ 23 മണിക്കൂർ സമയമെടുക്കും. തിരിച്ചും 23 മണിക്കൂർ വേണ്ടിവരും. അതുകൊണ്ടുതന്നെ ബന്ധം പുനഃസ്ഥാപിക്കുകയെന്നത്‌ ഏറെ ശ്രമകരമായിരുന്നുവെന്ന്‌ ശാസ്‌ത്രജ്ഞർ പറഞ്ഞു. 1977 സെപ്‌തംബറിലാണ്‌ വോയേജർ 1 വിക്ഷേപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home