യെമനിലെ ഹുദെയ്ദക്കുനേരെ യുഎസ്- യുകെ ആക്രമണം

മനാമ > യെമനിലെ ചെങ്കടൽ തുറമുഖ ഗവർണറേറ്റായ ഹുദെയ്ദക്കുനേരെ അമേരിക്കയുടെയും ബ്രിട്ടന്റെയും വ്യോമാക്രമണം. ഹുദെയ്ദ വിമാനതാവളത്തിനുനേരെയും അൽ ഹവാക് ജില്ലയെയും ലക്ഷ്യമിട്ടാണ് വ്യോമാക്രമണമുണ്ടായതെന്ന് ഹൂതി മിലിഷ്യയുടെ അൽമസീറ ടിവി വ്യാഴാഴ്ച അറിയിച്ചു.
ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിശദാംശങ്ങൾ ടിവി നൽകിയിട്ടില്ല. ബുധനാഴ്ച വൈകിട്ടാണ് ഹുദെയ്ദ വിമാനത്താവളത്തിനുനേരെ രണ്ട് വ്യോമാക്രമണങ്ങൾ നടന്നത്. ഇതിനു പിന്നാലെയാണ് അൽഹവാക്കിനുനേരെയും ആക്രമണം ഉണ്ടായത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ തുറമുഖവും നീണ്ട തീരപ്രദേശവുമുള്ള പ്രധാന യെമൻ പ്രവിശ്യയാണ് ഹുദെയ്ദ.









0 comments