ഖമനേയിക്കു ശേഷം ആര്‌? ചർച്ചകൾ സജീവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:38 AM | 0 min read

ന്യൂയോര്‍ക്ക്> ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി (85) ഗുരുതരരോഗബാധിതനെന്ന്‌ റിപ്പോർട്ട്‌.  അമേരിക്കൻ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ്‌ റിപ്പോര്‍ട്ട് ചെയ്തത്‌.

ഇതോടെ  ഖമനേയിക്കുശേഷം ആരെന്നുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്‌. രണ്ടാമത്തെ മകൻ മൊജ്താബയാവും (55) പിൻഗാമിയായി വരിക എന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌.
റുഹോല്ല ഖമനേയിയുടെ മരണത്തെത്തുടർന്ന് 1989 മുതൽ അയത്തൊള്ള അലി ഖമനേയിയാണ്‌ ഇറാന്റെ പരമോന്നത നേതാവ്‌. കഴിഞ്ഞ വർഷം ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന്, പിന്തുടർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു.  ഖമനേയിയുടെ പിൻഗാമിയെച്ചൊല്ലി ആഭ്യന്തര അസ്വാരസ്യവും നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  





 



deshabhimani section

Related News

View More
0 comments
Sort by

Home