ഇസ്രയേൽ വ്യോമാക്രമണം: ലബനനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 11:22 AM | 0 min read

ബെയ്‌റൂട്ട്‌ > ഇസ്രയേൽ വ്യോമാക്രമണത്തിൽ ലബനനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ ഹസ്‌ബയ്യ മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

പുലർച്ചെ 3.30ഓടെയായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തിൽ വാർത്താ ചാനലായ അൽ മയാദീനിൽ നിന്നുള്ള ക്യാമറ ഓപ്പറേറ്റർ ഗസ്സാൻ നജ്ജാർ, എഞ്ചിനീയർ മുഹമ്മദ് റെഡ, ഹിസ്ബുള്ളയുമായി ബന്ധമുള്ള അൽ-മനാറിലെ ക്യാമറ ഓപ്പറേറ്റർ വിസാം ഖാസെം എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ആസൂത്രിതമാണെന്ന് ലെബനൻ ഇൻഫർമേഷൻ മന്ത്രി പറഞ്ഞു.

തെക്കൻ ലെബനനിലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനെത്തിയ അൽ ജസീറ, സ്കൈ ന്യൂസ് അറേബ്യ, ടിആർടി എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 18 മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഗസ്സയിലും ലബനാനിലും ഇതുവരെ 128 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Home