ഉക്രയ്‌നുമായുള്ള സംഘർഷം അവസാനിപ്പിക്കണം; ട്രംപിന്റെ ആഗ്രഹം സ്വാഗതം ചെയ്യുന്നുവെന്ന് പുടിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 09:52 AM | 0 min read

കസാൻ> റഷ്യ – ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തെ സ്വാഗതം ചെയ്ത് റഷ്യൻ പ്രിഡന്റ്‌ വ്ലാദിമർ പുടിൻ. ‘അദ്ദേഹം ആത്മാർത്ഥതയുള്ളവനാണെന്ന് ഞാൻ കരുതുന്നു. തീർച്ചയായും ഇത്തരം പ്രസ്താവനകൾ ആരിൽ നിന്ന് വന്നാലും ഞങ്ങൾ സ്വാഗതം ചെയ്യുന്നു’വെന്നാണ് പുടിൻ പറഞ്ഞത്.

ഉക്രയ്‌നിലെ സംഘർഷം അവസാനിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ്‌ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ഉക്രയ്‌നുമായുള്ള റഷ്യയുടെ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്  ആത്മാർത്ഥമായ അഭിപ്രായമാണ് ട്രംപ്‌ നടത്തിയതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ അവസാനം പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home