ഇറാന് വേണ്ടി ചാരവൃത്തി: ഏഴ് ഇസ്രയേലികള്‍ പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 11:09 AM | 0 min read

ജെറുസലേം> ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് പേര്‍ അറസ്റ്റിലായെന്ന് ഇസ്രയേല്‍. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇസ്രയേലി പൗരന്മാരാണ് കഴിഞ്ഞ മാസം പിടിയിലായത്. അസര്‍ബൈജാനില്‍നിന്നുള്ള സംഘമാണ് ഇവരുമായി നിരന്തരം ബന്ധപ്പെട്ടത്.രണ്ട് വര്‍ഷത്തിനിടെ 600ഓളം തവണ ഇവര്‍ ഇറാനുമായി ബന്ധപ്പെട്ടെന്നാണ് കണ്ടെത്തല്‍.
 
സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ അടക്കം തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ ഇറാന് കൈമാറിയിട്ടുണ്ട്.വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.











 



deshabhimani section

Related News

View More
0 comments
Sort by

Home