നെതന്യാഹുവിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 07:09 PM | 0 min read

ടെൽ അവീവ്‌>  ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ സിസേറയയിലെ സ്വകാര്യ വസതിക്ക് സമീപത്ത് ലെബനൻ ഡ്രോൺ ആക്രമണം. ആക്രമണസമയത്ത് പ്രധാനമന്ത്രിയും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ലെബനന്റെ മൂന്ന്‌ ഡ്രോണുകളിൽ ഒരു ഡ്രോണാണ്‌ തെക്കൻ ഹൈഫയിലെ സിസേറിയയിലെ കെട്ടിടത്തിൽ കുടുങ്ങി പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നതായി റിപ്പോർട്ട്. ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ മരണത്തിന് പിന്നാലെയാണ്‌ ലെബനന്റെ ആക്രമണം.
 



deshabhimani section

Related News

View More
0 comments
Sort by

Home