അമ്മയെ കൊന്ന് ശരീരഭാ​ഗങ്ങൾ പാചകം ചെയ്തു; മകൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 09:55 PM | 0 min read

വാഷിങ്ടൺ > അമ്മയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ പാചകം ചെയ്ത മകൾ പിടിയിൽ. യുഎസിലെ കെന്റക്കിയിലാണ് സംഭവം. 32കാരിയായ ടോറിലേന മെയ്ഫീൽഡ്സ് ആണ് പിടിയിലായത്. അമ്മ ട്രൂഡി ഫീൽഡ്സിനെയാണ് ടോറിലേന കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയത്. ശേഷം അവയവങ്ങൾ പാചകം ചെയ്യുകയും ചെയ്തു.

വീട്ടിൽ ജോലിക്കെത്തിയ വ്യക്തിയാണ് വീട്ടുവളപ്പിൽ മൃതദേഹ ഭാ​ഗങ്ങൾ കണ്ടത്. കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസെത്തി ടോറിലേനയെ വിളിച്ചെങ്കിലും വാതിൽ തുറക്കാൻ യുവതി തയാറായില്ല. തുടർന്ന് ബലം പ്രയോ​ഗിച്ച് അകത്തു കടന്ന പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ പരിശോധനയിൽ രക്തം പുരണ്ട കിടക്കയും മറ്റ് ഉപകരണങ്ങളും കണ്ടെത്തി. മൃതദേഹഭാ​​ഗങ്ങൾ മറ്റൊരു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലും അടുക്കളയിൽ പാചകം ചെയ്ത നിലയിലും കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home