ലോക വന്യജീവി സമ്പത്ത്; 50 വർഷത്തിനിടയിൽ 75 ശതമാനമായി കുറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 04:50 PM | 0 min read

സ്വിറ്റ്സർലൻഡ് > 50 വർഷത്തിനിടയിൽ ലോകവന്യ ജീവി സമ്പത്ത് 75 ശതമാനമായി കുറഞ്ഞെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ(ഡബ്ല്യൂ ഡബ്ല്യൂഎഫ്) റിപ്പോർട്ട്. രണ്ട് വര്‍ഷം മുന്‍പ് പുറത്തുവന്ന കണക്കില്‍ ഇത് 69 ശതമാനം ആയിരുന്നതാണ് പെട്ടെന്ന് 75 ശതമാനമായി കുറഞ്ഞത്. 5000ലധികം പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയുടെ ലിവിംഗ് പ്ലാനറ്റ് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആമസോൺ കാടുകളിലെ പിങ്ക് ഡോള്‍ഫിനുകള്‍ മലിനീകരണവും ഖനനവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വംശനാശ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഷ്ണമേഖലാ വനങ്ങളിലെ ആനകള്‍ മുതല്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്നുള്ള പരുന്ത്, ആമ തുടങ്ങിയവയുടെ വരെ എണ്ണവും കുറയുകയാണ്.

ജീവജാലനങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ കുറവ് ലാറ്റിന്‍ അമേരിക്കയിലും കരീബിയയിലുമാണ്. ഇവിടെ 95 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയില്‍ 76 ശതമാനവും ഏഷ്യ-പെസഫിക് മേഖലയില്‍ 60 ശതമാനവുമാണ് കുറവ്. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം, അമിതമായ ചൂഷണം, അധിനിവേശ ജീവിവര്‍ഗ്ഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയവ വന്യജീവികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്നും, കൂടാതെ ആമസോണ്‍ മഴക്കാടുകളുടെ തകര്‍ച്ചയും, ഏഷ്യ-പസഫിക് മേഖലയിലെ മലിനീകരണവും ജൈവവിധ്യത്തിന് വലിയ ഭീഷണിയാകുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home