യാത്രാമധ്യേ പൈലറ്റ് മരിച്ചു; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 09:04 PM | 0 min read

ന്യൂയോർക്ക് > യാത്രാമധ്യേ പൈലറ്റ് മരിച്ചതിനെത്തുടർന്ന് ടർക്കിഷ് എയർലൈൻ വിമാനത്തിന് ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ്. വാഷിങ്ടണിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈനിന്റെ എയർബസ് 350 TK204 ആണ് ന്യൂയോർക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.

59കാരനായ പൈലറ്റാണ് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. സഹ പൈലറ്റും മറ്റുള്ളവരും ചേർന്ന് വൈദ്യസഹായം നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. ലാൻഡിങ്ങിന് മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു. 2007 മുതൽ ടർക്കിഷ് എയർലൈനിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് മരിച്ചത്. യാത്രയ്ക്ക് മുമ്പ് നടത്തിയ മെഡിക്കൽ പരിശോധനയിൽ പൈലറ്റിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർലൈൻ വക്താവ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home