ഭരണഘടന പരിഷ്ക്കരണത്തിന് 9 അം​ഗ കമ്മീഷൻ രൂപീകരിക്കും; ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 03:21 PM | 0 min read

ധാക്ക > ബം​ഗ്ലാദേശ് ഭരണഘടന അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും പരിഷ്കാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി ഒമ്പതംഗ കമീഷനെ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ബംഗ്ലാദേശി-അമേരിക്കൻ പ്രൊഫസർ അലി റിയാസിന്‍റെ നേതൃത്വത്തിലെ ഭരണഘടനാ പരിഷ്കരണ കമ്മീഷൻ 90 ദിവസത്തിനുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ജനങ്ങളെ ശാക്തീകരിക്കുന്നതിനോടൊപ്പം പ്രാതിനിധ്യവും ഫലപ്രദവുമായ ജനാധിപത്യം സ്ഥാപിക്കുന്നതിനായി നിലവിലുള്ള ഭരണഘടന അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമാണ് കമീഷൻ രൂപീകരിക്കുന്നത്. ‌‌

ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനസിന്‍റെ സ്‌പെഷ്യൽ അസിസ്റ്റന്‍റ് കൂടിയായ വിദ്യാർഥി പ്രതിനിധി മഹ്ഫൂസ് ആലം ​​കമീഷനിൽ അംഗമാണ്. ധാക്ക സർവകലാശാല നിയമവകുപ്പിലെ പ്രൊഫസർമാരായ സുമയ്യ ഖൈർ, മുഹമ്മദ് ഇക്രാമുൽ ഹഖ്, ബാരിസ്റ്റർ ഇമ്രാൻ സിദ്ദിഖ്, സുപ്രീംകോടതി അഭിഭാഷകൻ ഡോ. ഷെരീഫ് ഭൂയാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ബാരിസ്റ്റർ എം മോയിൻ ആലം ഫിറോസി, എഴുത്തുകാരൻ ഫിറോസ് അഹമ്മദ്, മനുഷ്യാവകാശ പ്രവർത്തകൻ എം.ഡി മുസ്തൈൻ ബില്ല എന്നിവരും ഭാ​ഗമാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home