ഇസ്രയേലിന്റെ ഇന്ത്യൻ ഭൂപടത്തിൽ കശ്മീരില്ല; ഖേദം പ്രകടിപ്പിച്ച്‌ അംബാസഡർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 06:49 PM | 0 min read

ന്യൂഡല്‍ഹി> ഇസ്രയേലിന്റെ  ഔദ്യോഗിക വെബ്‌സൈറ്റിൽ ജമ്മു കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചു.   ഇന്ത്യയിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് തെറ്റായി ചിത്രീകരിച്ച ഇന്ത്യയുടെ ഭൂപടം ഇസ്രയേൽ സർക്കാർ  സൈറ്റിൽ നിന്ന്‌ നീക്കം ചെയ്തു.

ഭൂപടം നീക്കിയെന്നും വെബ്സൈറ്റ് എഡിറ്ററുടെ പിഴവാണ്‌ ഭൂപടം തെറ്റായി ചിത്രീകരിക്കാൻ ഇടയായതെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു.  ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭൂപ്രദേശമായി കാണിക്കുന്ന രീതിയിലുള്ള ഭൂപടമാണ് വെബ്‌സൈറ്റില്‍ ചേര്‍ത്തിരുന്നത്.  പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനിൽക്കെയാണ് ഇന്ത്യയുടെ ഭൂപടം സംബന്ധിച്ച വിവാദം.
 



deshabhimani section

Related News

View More
0 comments
Sort by

Home