ജപ്പാനിൽ സ്ഫോടനം: പൊട്ടിത്തെറിച്ചത്‌ രണ്ടാം ലോകമഹായുദ്ധകാലത്തെ യുഎസ്‌ ബോംബ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:24 PM | 0 min read

ടോക്യോ> രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിതെറിച്ചതിനെ തുടർന്ന്‌ ജപ്പാനിലെ വിമാനത്താവളം അടച്ചു. ബുധനാഴ്ച വിമാനത്താവളത്തിന്റെ  റൺവേയ്ക്ക് സമീപമാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. തുടർന്ന്‌ ജപ്പാനിലെ പ്രാദേശിക വിമാനത്താവളമായ മിയാസാക്കി  അടച്ചുപൂട്ടി.

സംഭവത്തെ തുടർന്ന് 87 വിമാനങ്ങൾ റദ്ദാക്കി. ബോംബ്‌ വീണ ഭാഗത്ത്‌ 23 അടി വീതിയും 3 അടി ആഴവുമുള്ള ഗർത്തം രൂപപ്പെട്ടതായി അധികൃതർ പറഞ്ഞു. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ക്യുഷു ദ്വീപിന്റെ തെക്കുകിഴക്കേ അറ്റത്താണ് മിയാസാക്കി എയർപോർട്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് മിയാസാക്കി ഒരു ജാപ്പനീസ് നാവികസേനാ താവളമായിരുന്നു. ഇതിനു മുമ്പും പ്രദേശത്ത് പൊട്ടാത്ത ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്‌.  2023ൽ മാത്രം 41 ടൺ ഭാരമുള്ള 2,348 ബോംബുകൾ നിർവീര്യമാക്കിയതായി  പ്രതിരോധ സേന റിപ്പോർട്ട് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home