നസറള്ളയുടെ മരുമകനെ വധിച്ച് ഇസ്രയേല്‍; സംഘർഷം സിറിയയിലേയ്ക്കും വ്യാപിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 11:18 AM | 0 min read

ദമാസ്‌കസ് > ഇസ്രയേൽ ആക്രമണത്തിൽ ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ മേധാവി ഹസൻ നസറള്ള കൊലചെയ്യപ്പെട്ടതിനു പിന്നാലെ നസറള്ളയുടെ മരുമകൻ സ്സൻ ജാഫർ അൽ ഖാസിർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ബുധനാഴ്ച ദമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഒരു എൻജിഒ ആണ്‌ അറിയിച്ചത്‌. ഇതോടെ ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തുന്ന ആക്രമണം സിറിയയിലേയ്ക്കും വ്യാപിച്ചു.

ദമാസ്‌കസിലെ മാസെ ജില്ലയിൽ താമസ കെട്ടിടത്തിലെ ഒരു അപ്പാർട്ട്‌മെന്റിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസ്സൻ ജാഫർ അൽ ഖാസിർ ഉൾപ്പെടെ നാലുപേർ  കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ്‌ അറിയിച്ചത്‌.

 


 



deshabhimani section

Related News

View More
0 comments
Sort by

Home