ലോകസമ്പന്നൻമാരുടെ പട്ടികയിൽ മൂന്നാമതെത്തി സക്കർബർഗ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 01:18 PM | 0 min read

വാഷിങ്ടൺ> ലോകത്തെ സമ്പന്നൻമാരുടെ പട്ടികയിൽ മൂന്നാമതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. 200 ബില്യൺ ഡോളർ ക്ലബ്ബിലാണ്‌ സക്കർബർഗ് പ്രവേശിച്ചിരിക്കുന്നത്‌.

ബ്ലൂംബെർഗിന്റെ ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരമാണ്‌ സക്കർബർഗ് മൂന്നാമതെത്തിയിരിക്കുന്നത്‌. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും ടെസ്‌ല സിഇഒ എലോൺ മസ്‌കിനും ഒപ്പമാണ് സക്കർബർഗ് ഇപ്പോൾ. 265 ബില്യൺ ഡോളറാണ്‌ മസ്‌കിന്റെ അസ്തി. 216 ബില്യൺ ഡോളറുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തുണ്ട്‌.

2024 ജൂലൈയിലെ കണക്കുകൾ പ്രകാരം മെറ്റയിലെ 13% ഓഹരികളിൽ നിന്നാണ് സക്കർബർഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും. ഫേസ്‌ബുക്ക്‌, ഇൻസ്റ്റാഗ്രാം, വാട്‌സ്‌ആപ്‌ എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ, 2023-ലെ വരുമാനം $134.9 ബില്യണാണ്‌.  

2024-ൽ, സക്കർബർഗിന്റെ ആസ്തി 71.8 ബില്യൺ ഡോളർ വർദ്ധിച്ചു, ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ, മുൻ മൈക്രോസോഫ്റ്റ് സിഇഒമാരായ ബിൽ ഗേറ്റ്സ്, സ്റ്റീവ് ബാൽമർ എന്നിവരെ പിന്നിലാക്കിയാണ്‌  സക്കർബർഗിന്റെ ഈ മുന്നേറ്റം.

 



deshabhimani section

Related News

View More
0 comments
Sort by

Home