2016 ആവർത്തിക്കുന്നു; അമേരിക്കൻ തെരുവുകളിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 03:51 PM | 0 min read

ലാസ് വേഗസ് (യുഎസ്)> 2024 യുഎസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ  നഗ്ന പ്രതിമ റോഡിൽ പ്രത്യക്ഷപ്പെട്ടു.

നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ്  ട്രംപിന്റെ 43 അടി വലിപ്പമുള്ള പ്രതിമ പ്രത്യക്ഷപ്പെട്ടത്‌. ഇന്റര്‍‌സ്റ്റേറ്റ് 15 ഹൈവേയിലാണ്‌ നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ നിറത്തിലുള്ള മുടിയും വയറുചാടിയ തരത്തിൽ കയ്യ്‌ കെട്ടി നിൽക്കുന്ന പ്രതിമയുടെ മുഖത്ത്‌ വിഷാദഭാവമാണ്‌.

Crooked and Obscene എന്ന്‌ പ്രതിമയുടെ താഴെ എഴുതിവെച്ചിട്ടുണ്ട്‌. ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും കൊണ്ടാണ്‌പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. അമേരിക്കയുടെ പലഭാഗങ്ങളിലും ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016-ലെ തെരഞ്ഞെടുപ്പിലും  സമാനമായ രീതിയിൽ ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിരുന്നു. പിന്നീട്‌ ഈ പ്രതിമകൾ  28,000 ഡോളറിന്‌ ലേലത്തില്‍ വിറ്റുപോയി.



deshabhimani section

Related News

View More
0 comments
Sort by

Home