ആണവായുധ 
മുന്നറിയിപ്പ്‌ നൽകി പുടിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 11:38 PM | 0 min read


മോസ്കോ
റഷ്യയെ ആക്രമിച്ചാൽ തിരിച്ചടി ആണവായുധം ഉപയോഗിച്ചുമാകാമെന്ന്‌ മുന്നറിയിപ്പ്‌ നൽകി റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ. ആണവശക്തിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ രാജ്യത്തിന്റെ പിന്തുണയോടെ റഷ്യയെ ആക്രമിച്ചാൽ സംയുക്ത ആക്രമണമായി കണക്കാക്കും. ആണവായുധം പ്രയോഗിക്കാൻ നിർബന്ധിതമായേക്കുമെന്നും പുടിൻ പറഞ്ഞു.

റഷ്യയിലേക്ക്‌ പാശ്ചാത്യ നിർമിത ദീർഘദൂര മിസൈലുകൾ ഉപഗയാഗിച്ച്‌ ആക്രമണം നടത്താൻ അനുമതി നൽകണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി അമേരിക്കയോട്‌ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ്‌ പുടിന്റെ പ്രതികരണം. പുടിന്റെ പ്രഖ്യാപനത്തെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home