ഭീതിപടർത്തി ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; കൊല്ലപ്പെട്ടത്‌ 100 ലധികം പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 05:58 PM | 0 min read

ബെയ്‌റൂട്ട്‌> പേജര്‍-വാക്കിടോക്കി സ്‌ഫോടന പരമ്പരയെ തുടർന്നുള്ള ഭീതി നിലനിൽക്കവെ ലബനനിൽ ഹിസ്‌ബുള്ള കേന്ദ്രത്തിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. നൂറിലേറെ പേർ കൊല്ലപ്പെട്ടു. നാനൂറിലേറെപേർക്ക്‌ പരിക്ക്‌. നിരവധി കുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യപ്രവർത്തകർക്കും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്‌ബുള്ളയുടെ 150 കേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെ ആക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു.

കിഴക്കൻ, തെക്കൻ ലബനൻ മേഖലകളിലാണ്‌ ഇസ്രയേൽ അക്രമണം കടുപ്പിച്ചിരിക്കുന്നത്‌. അൽ-തയ്‌റി, ഹെർമൽ, ഹനീൻ, സാവ്ത്തർ, നബാത്തിഹ്, ഷാര, ഹർബത്ത, ബിൻത് ജബെയിൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും ഷംസ്റ്റാർ, താരിയ തുടങ്ങിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ബോംബാക്രമണം. ഹിസ്‌ബുള്ളയുമായി ബന്ധമുള്ള മേഖലകളിൽ ബോംബാക്രമണം ശക്തിപ്പെടുത്തുമെന്ന്‌ ഇസ്രായേൽ സൈന്യം അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home