യുഎസിലെ അലബാമയിൽ വെടിവയ്പ്; 4 മരണം, നിരവധി പേർക്ക് പരിക്ക്

മോണ്ട്‌ഗോമറി
അലബാമയിൽ അജ്ഞാതർ നടത്തിയ വെടിവയ്‌പിൽ നാലുപേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച രാത്രി ബർമിങ്ഹാമിലെ ഫൈവ് പോയിന്റ്‌സ് സൗത്ത് ജില്ലയിൽ ആൾക്കൂട്ടത്തിനുനേരെ അക്രമി തുടര്‍ച്ചയായി വെടിയുതിർക്കുകയായിരുന്നു.
രണ്ട് യുവാക്കളും യുവതിയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽവച്ചാണ് മരിച്ചത്. ആക്രമണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.









0 comments