ശ്രീലങ്കയിൽ 
വോട്ടെണ്ണൽ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 11:32 PM | 0 min read

കൊളംബോ> ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ശ്രീലങ്ക, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തി. 2022ലെ സാമ്പത്തിക പ്രതിസന്ധിക്ക്‌ ശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ 22 മണ്ഡലങ്ങളിലെ  ഒരുകോടി 70 ലക്ഷം വോട്ടർമാരിൽ 75 ശതമാനത്തിലേറെപേര്‍ വോട്ട്‌ രേഖപ്പെടുത്തി. വോട്ടെണ്ണൽ തുടങ്ങി. ഞായറാഴ്‌ച പുലര്‍ച്ചെയോടെ ഫലം പുറത്തുവരും. തെരഞ്ഞെടുപ്പ് നടപടികള്‍ വീക്ഷിക്കാന്‍ ഇയുവും കോമൺവെൽത്തും മറ്റും 8,000 നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നേരിട്ട പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെ കടുത്ത ചതുഷ്‌കോണ മത്സരമാണ്‌ നേരിട്ടത്. ഇടതുപാർട്ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെ, പ്രതിപക്ഷനേതാവ്‌ സജിത്‌ പ്രേമദാസ, മുൻ പ്രസിഡന്റ്‌ മഹീന്ദ രജപക്സെയുടെ മകൻ നമൽ രജപസ്കെ എന്നീ സ്ഥാനാർഥികൾ വിക്രമസിംഗെയുടെ രണ്ടാമൂഴത്തിന്‌ കടുത്ത വെല്ലുവിളി ഉയർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home