ഔദ്യോഗിക ഉപകരണങ്ങളിൽ ടെല​ഗ്രാം ഉപയോ​ഗിക്കുന്നത് വിലക്കി യുക്രൈന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 06:47 PM | 0 min read

കീവ് > സർക്കാർ നൽകിയിട്ടുള്ള ഉപകരണങ്ങളിൽ ടെലഗ്രാം ഉപയോ​ഗികുന്നതിൽ നിന്ന് സർക്കാർ, സൈനിക ഉദ്യോഗസ്ഥർക്ക് വിലക്ക് ഏർപ്പെടുത്തി യുക്രൈന്‍. റഷ്യൻ നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് ടെലിഗ്രാമിലൂടെ സന്ദേശമയക്കുന്നത് താത്കലികമായി വിലക്കിയത്.

റഷ്യന്‍ പ്രത്യേക സേനയ്ക്ക് ടെലഗ്രാം ഉപയോഗിച്ച് ചാരപ്രവർത്തനങ്ങൾ നടത്താമെന്ന് ജിയുആർ മിലിട്ടറി ഇന്റലിജൻസ് ഏജൻസി മേധാവി കൈറിലോ ബുഡനോവ് കൗൺസിലിൽ അവതരിപ്പിച്ചതോടെയാണ് ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ഔദ്യോഗിക ഉപകരണങ്ങളിൽ ടെല​ഗ്രാം ഉപയോ​ഗിക്കുന്നതിന് മാത്രമാണ് നിയന്ത്രണങ്ങൾ ബാധകം. 2022 ഫെബ്രുവരിയിലെ യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനു ശേഷം ഇരു രാജ്യങ്ങളിലും വിവരങ്ങൾ കൈമാറാനുള്ള നിർണായക മാധ്യമമായി ടെല​ഗ്രാമാണ് ഉപയോ​ഗിച്ചു വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home