പേജർ സ്ഫോടനം: റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 06:35 PM | 0 min read

സോഫിയ> ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ പേജർ സ്ഫോടനത്തിൽ മലയാളിയായ റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി. റിൻസൺ ജോസിന്റെ നോർട്ട ഗ്ളോബൽ കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച ഒരു കമ്മ്യൂണിക്കേഷൻ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്നും നോർട്ട ഗ്ലോബൽ ബൾഗേറിയയിൽ നിന്ന് തായ്‍വാനിലേക്ക് കയറ്റിറക്കുമതികൾ നടത്തിയതിന്‌ രേഖകളില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

നോർവേ പൗരത്വമുള്ള റിൻസൺ ജോസിന്റെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നും കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചെന്നും വാർത്തകൾ വന്നിരുന്നു.

ചതി സംശയിച്ച്  റിൻസന്റെ കുടുംബം
ലബനനിൽ ഉണ്ടായ പേജർ-   സ്ഫോടനത്തിൽ റിന്‍സൺ ജോസിന് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത വരുമ്പോള്‍ ചതി നടന്നതായി സംശയിച്ച് വയനാട്ടിലെ ബന്ധുക്കള്‍. "2015ലാണ് ഇരട്ട മക്കളായ റിൻസൺ ജോസും ജിൻസൺ ജോസും നോർവേയിൽ ജോലിക്കായി പോയത്. പലവിധ ജോലികൾ ചെയ്‌ത്‌ ഒടുവിലാണ്‌ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന  സ്ഥാപനം തുടങ്ങിയത്‌. ഈ സ്ഥാപനംവഴി പേജർ വിൽപ്പന നടത്തിയ വാർത്ത മാധ്യമങ്ങളിൽ വന്നതുമാത്രമേ അറിയു'–പിതാവ് ഒണ്ടയങ്ങാടി സ്വദേശി മൂത്തേടത്ത് ജോസ് പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് വരെ  വിളിച്ചിരുന്നതായും എന്നാൽ വെള്ളിയാഴ്ച റിൻസണിനെയും ഭാര്യ രേഷ്‌മയെയും വിളിച്ചിട്ട് എടുക്കുന്നില്ലെന്നും സഹോദരൻ ജിൻസണെ വിളിച്ചപ്പോൾ റിൻസണെ ചതിയിൽപ്പെടുത്തിയതായി സംശയിക്കുന്നതായി പറഞ്ഞതായും അമ്മാവൻ ചക്കാലക്കുടി തങ്കച്ചൻ പറഞ്ഞു.
രഹസ്യാന്വേഷണ 
വിഭാ​ഗം വിവരങ്ങൾ ശേഖരിച്ചു

റിൻസൺ ജോസിന്റെ   നോർവേയിലെ  സ്ഥാപനംവഴിയാണ് പേജറുകളും വാക്കിടോക്കികളും വിൽപ്പന നടത്തിയതെന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ്‌ സ്പെഷ്യൽ ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ചും വെള്ളി രാവിലെയോടെ ഒണ്ടയങ്ങാടി വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇത് ഇന്റലിജൻസ് എഡിജിപിക്ക് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home