സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ച്‌ അയർലണ്ടിലെ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 11:38 AM | 0 min read

ഡബ്ലിൻ > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അയർലണ്ടിലെ (ഡബ്ലിൻ ബ്രാഞ്ച്) അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്  അനുശോചന യോഗം സംഘടിപ്പിച്ചു.

ഡബ്ലിൻ ക്ലോണിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് യുകെ ആൻഡ് അയർലൻഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ജോയ്, ഡബ്ലിൻ ബ്രാഞ്ച് സെക്രട്ടറി മനോജ് ഡി മാന്നാത്ത്, ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിക്ക് വേണ്ടി രതീഷ് സുരേഷ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലണ്ടിന്റെ പ്രതിനിധി സജീവ് നാരായൺ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനു വേണ്ടി സാൻജോ മുളവരിക്കൽ, കെഎംസിസിക്ക് വേണ്ടി നജീം പലേരി, കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായി രാജൂകുന്നക്കാട്, മലയാളി അസോസിയേഷനുകളായ മലയാളത്തിന് വേണ്ടി സെക്രട്ടറി രാജൻ ദേവസ്യ, മിഴിയുടെ പ്രസിഡന്റ്‌ ലാലു പോൾ സാമൂഹ്യ പ്രവർത്തകനായ ബിനു ഡാനിയൽ എന്നിവർ സംസാരിച്ചു.  എഐസി ഡബ്ളിൻ ബ്രാഞ്ച് അംഗമായ ബെന്നി സബാസ്റ്റ്യൻ നന്ദി പറഞ്ഞു.

സംസാരിച്ചവർ സീതാറാം യെച്ചൂരിയുടെ നിസ്തുലമായ സംഭാവനകളെ അനുസ്മരിക്കുകയും നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഭാവം ഇന്ത്യൻ രാഷ്ട്രീയത്തെ എത്രമാത്രം സ്വാധീനിക്കുമെന്നുമുള്ള ആശങ്കകളും പങ്കുവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home