ഇനി സംവാദത്തിനില്ല; ജയിച്ചെന്ന്‌ സ്വയം അവകാശപ്പെട്ട്‌ ട്രംപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 04:42 PM | 0 min read

വാഷിങ്ടൺ> നവംബർ അഞ്ചിന്‌ നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാരിസുമായി ഇനിയൊരു സംവാദത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി ഫിലാഡൽഫിയയിൽ എബിസി ന്യൂസ് സംഘടിപ്പിച്ച സംവാദത്തിൽ താൻ വിജയിച്ചെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ പോസ്റ്റ് വൈറൽ ആയതിന് തൊട്ടുപിന്നാലെ മറ്റൊരു സംവാദത്തിന്‌ തയ്യാറാണെന്ന്‌ കമല ഹാരിസ്‌ പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു സംവാദം കൂടെ വേണമെന്ന കമലയുടെ ആവശ്യം ആദ്യത്തെ സംവാദത്തിൽ തോറ്റതിന്റെ ക്ഷീണം മറികടക്കാനാണെന്ന് ട്രംപ്‌ പരിഹസിച്ചു.

താൻ സംവാദത്തിൽ വിജയിച്ചതായി വോട്ടെടുപ്പുകൾ കാണിക്കുന്നുവെന്ന് ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു. എന്നാൽ കമല ഹാരിസാണ്‌ മുന്നിട്ടു നിൽക്കുന്നതെന്നാണ്‌  നിരവധി സർവേ റിപ്പോർട്ടുകൾ.


 



deshabhimani section

Related News

View More
0 comments
Sort by

Home