സൗദി കലാസംഘം മെഗാഷോ "ജിദ്ദ ബീറ്റ്‌സ് 2024" 27ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 04:13 PM | 0 min read

ജിദ്ദ > സൗദി അറേബ്യയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം( എസ് കെ എസ്) രണ്ടാമത് മെഗാ ഷോ ജിദ്ദ ബീറ്റ്‌സ് 2024 27ന് നടക്കും. ജിദ്ദ രിഹാബിലുള്ള അൽ ലയാലി ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലു മണിമുതൽ പരിപാടി നടക്കും. മെഗാ ഷോയിലൂടെ ലഭിക്കുന്ന സഹായങ്ങൾ വയനാട് ദുരന്തബാധിതർക്ക് നൽകും.

പത്രസമ്മേളനത്തിൽ റഹീം ഭരതന്നൂർ (പ്രസിഡന്റ്) ഹസ്സൻ കൊണ്ടോട്ടി, നവാസ് ബീമാപ്പള്ളി ( രക്ഷാധികാരികൾ ), സോഫിയ സുനിൽ(സെക്രട്ടറി) റാഫി ബീമാപള്ളി (മീഡിയ കൺവീനർ) എന്നിവർ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home