ആണവായുധങ്ങൾ വർദ്ധിപ്പിക്കുമെന്ന് കിം ജോങ് ഉൻ: ആണവശക്തി നിർമാണ നയം നടപ്പിലാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 03:11 PM | 0 min read

പ്യോങ്യാങ് > നോർത്ത് കൊറിയയിൽ ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ആണവശക്തി നിർമാണ നയം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ. നോർത്ത് കൊറിയൻ സ്ഥാപക ദിനത്തിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.

രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി ആണവായുധങ്ങൾ നിർമിക്കുവാനും പ്രയോ​ഗിക്കുവാനും സന്നദ്ധരായിരിക്കണമെന്നും കിം അറിയിച്ചു. അമേരിക്കയുടെ ഭീഷണിയെ പ്രതിരോധിക്കാൻ ശക്തമായ സായുധ - സൈനീക സേനകൾ രാജ്യത്തിന് ആവശ്യമാണെന്നും കിം ജോങ് ഉൻ വ്യക്തമാക്കി.  

 



deshabhimani section

Related News

View More
0 comments
Sort by

Home