പാരീസ് ഇനി പ്രണയ ന​ഗരമല്ല; പട്ടികയിൽ ഒന്നാമതായി മൗയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 07:45 PM | 0 min read

മെക്സികോ > പ്രണയ ന​ഗരമെന്ന പേര് നഷ്ടമായി പാരീസ്. ദീർഘകാലമായി പ്രണയത്തിൻ്റെ നഗരം എന്ന  വിശേഷണം പാരീസിനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായി ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് 2,000 അമേരിക്കക്കാരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

മിക്ക അമേരിക്കൻ ദമ്പതികളും സ്വപ്ന ന​ഗരിയായി മറ്റൊരു സ്ഥലമാണ് സർവേയിൽ തെരഞ്ഞെടുത്തത്.  മൗയി, ഹവായ് റൊമാൻ്റിക് ​ഗേറ്റ് വേയായി തെരഞ്ഞെടുത്തതോടെയാണ്  പാരീസിന് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 34 ശതമാനം വോട്ട് മൗയിക്ക് ലഭിച്ചപ്പോൾ 33 ശതമാനം വോട്ടാണ് പാരീസിന് ലഭിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Home