വിദേശീയർക്ക് ഇനി ചൈനയിലെ കുട്ടികളെ ദത്തെടുക്കാനാകില്ല;നിയമ പരിഷ്കരണം നടപ്പിലാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 01:08 PM | 0 min read

ഹോങ് കോങ് > മൂന്നു പതിറ്റാണ്ടായി നിലനിന്നിരുന്ന ​ദത്ത് നിയമത്തിൽ പരിഷ്കരണം നടപ്പിലാക്കി ചൈന. വിദേശീയർക്ക് ഇനി മുതൽ ചൈനയിലെ കുട്ടികളെ ദത്തെടുക്കാനാകില്ല. 1992 മുതൽ പിന്തുടർന്ന നിയമമാണ് ചൈനീസ് സർക്കാർ മാറ്റിയിരിക്കുന്നത്. ദത്തെടുക്കൽ നയം ചൈനീസ് സർക്കാർ ക്രമീകരിച്ചതായി വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു. ചൈനീസ് കുട്ടികളെ ദത്തെടുത്ത വിദേശ ഗവൺമെൻ്റുകളോടും കുടുംബങ്ങളോടും, അവർ കാണിച്ച സ്നേഹത്തിനും ദയയ്ക്കും നന്ദിയുണ്ടെന്നും മാവോ നിംഗ്  പറഞ്ഞു.

160,000-ത്തിലധികം  കുട്ടികളെയാണ് വിദേശിയർ ​​ദത്തെടുത്തിട്ടുള്ളതാണെന്നാണ് കണക്കുകൾ. ഇതിൽ 82,000ലധികം കുട്ടികളും പെൺകുട്ടികളാണ്. ചൈനയുടെ ചിൽഡ്രൻ ഇൻ്റർനാഷണൽ(സിസിഐ)യുടെ റിപ്പോർട്ട് അനുസരിച്ച്  ​യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കാണ് കൂടുതൽ കുട്ടികളെ ദത്തെടുത്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home