സുനിതയും വിൽമോറുമില്ലാതെ സ്റ്റാർലൈനർ തിരിച്ചെത്തി

വാഷിങ്ടൺ > സുനിത വില്യംസും ബുച്ച് വിൽമോറുമായി ബഹിരാകാശത്തേക്ക് പോയ സ്റ്റാർലൈനർ പേടകം ഇരുവരുമില്ലാതെ ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം രാവിലെ 9.30നാണ് പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്തത്.
സ്റ്റാർലൈനർ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇരുവരും ജൂൺ ആറിന് ബഹിരാകാശനിലയത്തിലെത്തിയത്. എട്ട് ദിവസത്തേക്ക് തീരുമാനിച്ച ദൗത്യം എട്ട് മാസത്തേക്ക് നീളുമെന്നാണ് നാസ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സ്റ്റാർലൈനർ സർവീസ് മൊഡ്യൂളിലെ റിയാക്‌ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ചയാണ് മടങ്ങിവരവ് അസാധ്യമാക്കിയത്.
ഇരുവരെയും തിരിച്ച് സ്റ്റാർലൈനറിൽ തന്നെ കൊണ്ടുവരുന്നതിൽ നാസയുടെ വിദഗ്ധസംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സ്റ്റാർലൈനർ ആളില്ലാതെ മടങ്ങിയത്. സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം സ്‌പെയ്‌സ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിലായിരിക്കുമെന്ന് നാസ വ്യക്തമാക്കി. 2025 ഫെബ്രുവരി വരെ ഇതിനായി കാത്തിരിക്കേണ്ടി വരും. ഇരുവരെയും മടക്കയാത്രയ്ക്കു വേണ്ടി നാലു പേർക്ക് സഞ്ചരിക്കാവുന്ന ക്രൂ 9 പേടകത്തിൽ രണ്ടുപേർ മാത്രമാവും യാത്രചെയ്യുക.
The #Starliner spacecraft is back on Earth.
— NASA Commercial Crew (@Commercial_Crew) September 7, 2024
At 12:01am ET Sept. 7, @BoeingSpace’s uncrewed Starliner spacecraft landed in White Sands Space Harbor, New Mexico. pic.twitter.com/vTYvgPONVc









0 comments