‘ഇന്ത്യയിൽ തുടരണമെങ്കിൽ മിണ്ടാതിരിക്കണം’ ; ഹസീനയോട്‌ മൊഹമ്മദ്‌ യൂനുസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:31 AM | 0 min read


ധാക്ക
തിരിച്ചയക്കണമെന്ന്‌ ബംഗ്ലാദേശ്‌ ആവശ്യപ്പെടുംവരെ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയ്ക്ക്‌ ഇന്ത്യയിൽ തുടരണമെങ്കിൽ രാഷ്ട്രീയ വിഷയങ്ങളിൽ നിശബ്ദയായിരിക്കണമെന്ന്‌ ബംഗ്ലാദേശ്‌ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മൊഹമ്മദ്‌ യൂനുസ്‌. ഇന്ത്യയിലിരുന്ന്‌ ബംഗ്ലാദേശിന്റെ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നത്‌ സൗഹാർദപരമല്ലെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഹസീന ഇന്ത്യയിൽ തുടരുന്നത്‌ ഇന്ത്യക്കോ ബംഗ്ലാദേശിനോ ഗുണകരമല്ല. അവാമി ലീഗിനപ്പുറത്തേക്ക്‌ ബംഗ്ലാദേശിനെപ്പറ്റി ചിന്തിക്കാൻ ഇന്ത്യ തയ്യാറാകണം. ഹസീനയെ തിരികെ രാജ്യത്ത്‌ എത്തിച്ച്‌ വിചാരണ ചെയ്യണമെന്നാണ്‌ രാജ്യത്തിന്റെ പൊതുവികാരം’–- അദ്ദേഹം പറഞ്ഞു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ ആഗസ്ത്‌ അഞ്ചിനാണ്‌ ഹസീന രാജിവച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home