ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾ അമേരിക്കൻ പൗരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 01:05 PM | 0 min read

ജെറുസലേം > ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ പ്രതിരോധസേന. റഫയിലെ അണ്ടർ ഗ്രൗണ്ട് തുരങ്കത്തിൽ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്. രണ്ടോ മൂന്ന് ദിവസം മുമ്പ് തന്നെ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സേനയുടെ വിലയിരുത്തൽ. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്. ആറ് പേരിലൊരാൾ ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ എന്ന അമേരിക്കൻ പൗരനാണെന്ന്  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.

ബന്ദികൾ മരിച്ച വിവരം ഞായറാഴ്ച രാവിലെ അറിഞ്ഞുവെന്നും ഇസ്രയേൽ യുദ്ധമവസാനിപ്പിച്ച് ഹമാസുമായി കരാറിലെത്തിയിരുന്നുവെങ്കിൽ ഇവർ ഇപ്പോൾ  ജീവനോടയുണ്ടാകുമായിരുന്നുവെന്നും ഇവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഏകദേശം നൂറോളം പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വച്ചിട്ടുണ്ടെന്നും ഇവരിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

അതേസമയം ​ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്‌ച ഗാസയുടെ പലഭാഗങ്ങളിലായി 34 പലസ്തീൻകാരെ ഇസ്രയേൽ വധിച്ചു. മധ്യഗാസയിലെ നുസൈറത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ 20 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. വെസ്റ്റ്‌ ബാങ്കിലെ ജെ​നി​ൻ പ​ട്ട​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ ഉ​പ​രോ​ധം കാ​ര​ണം ഭ​ക്ഷ​ണ​മോ വെ​ള്ള​മോ വൈ​ദ്യു​തി​യോ ഇ​ന്റ​ർ​നെ​റ്റ് സൗ​ക​ര്യ​മോ ല​ഭി​ക്കാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യുണ്ട്. ​ഗാസ​യി​ൽ ഇ​തു​വ​രെ ഇ​സ്രയേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40,691 ആ​യി. 94,060 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
 



deshabhimani section

Related News

View More
0 comments
Sort by

Home