ഫ്രാന്‍സില്‍ സര്‍ക്കാര്‍ രൂപീകരണം ; ഇടതുപക്ഷ സഖ്യത്തെ ക്ഷണിക്കാതെ മാക്രോൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 02:47 AM | 0 min read


പാരിസ്‌
ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റ്‌ നേടിയ ഇടതുപക്ഷ സഖ്യത്തെ  സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതെ ഫ്രഞ്ച്‌  പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. ജനങ്ങൾ മൂന്നാംസ്ഥാനത്തേക്ക്‌ തള്ളിയ തീവ്ര വലതു നേതാവ്‌ മരീൻ ലെ പെന്നുമായി ചർച്ച നടത്തിയ ശേഷമാണ്‌ ഇടതുസഖ്യം ന്യൂ പോപ്പുലർ ഫ്രണ്ടിന്‌ അവസരം നൽകില്ലെന്ന്‌ മാക്രോൺ വ്യക്തമാക്കിയത്‌.

ഇടതുസർക്കാർ വന്നാൽ തന്റെ എൻസെംബിൾ മുന്നണിയടക്കം എതിരെ വോട്ട്‌ ചെയ്ത്‌ വിശ്വാസവോട്ടിൽ പരാജയപ്പെടുത്തുമെന്നും മാക്രോൺ പറഞ്ഞു. നാഷണൽ അസംബ്ലിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ന്യൂ പോപ്പുലർ ഫ്രണ്ട്‌ 190 സീറ്റ്‌ നേടി. എൻസെംബിൾ 160ഉം ലെ പെന്നിന്റെ നാഷണൽ റാലി 140ഉം സീറ്റ്‌ നേടി.

എന്നാൽ, ഫലംവന്നശേഷം സർക്കാർ രൂപീകരണത്തിന്‌ സ്വാഭാവികമായി മുൻഗണന ലഭിക്കേണ്ട ന്യൂ പോപ്പുലർ ഫ്രണ്ടിനെ അവഗണിക്കുന്ന നിലപാടാണ്‌ മാക്രോൺ സ്വീകരിച്ചത്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജിവച്ച ഗബ്രിയേൽ അറ്റലിനോട്‌ കാവൽ  പ്രധാനമന്ത്രിയായി തുടരാൻ നിർദേശിച്ചു. ഭരണത്തിൽ മുൻപരിചയമുള്ളവരെ ക്ഷണിക്കുമെന്ന മാക്രോണിന്റെ പ്രസ്താവന, ജനങ്ങൾ മൂന്നാംസ്ഥാനത്തേക്ക്‌  തള്ളിയ തീവ്ര വലതുപക്ഷവുമായി കൂട്ടുകൂടി അധികാരം നിലനിർത്താനാണെന്ന ആക്ഷേപവുമുണ്ട്‌. പ്രസിഡന്റ്‌ ജനവിധി അട്ടിമറിക്കുകയാണെന്ന്‌ എൽഎഫ്‌ഐ കോ–- ഓർഡിനേറ്റർ മാനുവൽ ബോംപാർട്ട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home