കാനഡയിൽ ഇന്ത്യൻ വിദ്യാർഥി പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 02:36 AM | 0 min read

ഒട്ടാവ> കുടിയേറ്റ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമ നിര്‍മാണ സഭയ്ക്ക് മുന്നിലും ഒൺടാരിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും പ്രതിഷേധമുയര്‍ന്നു. വർക്ക്‌ പെർമിറ്റ്‌ കാലാവധി നീട്ടണമെന്നും സ്ഥിരതാമസത്തിന്‌ അനുമതി നൽകണമെന്നുമാണ്‌ വിദ്യാർഥികളുടെ ആവശ്യം.

കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളെത്തുടർന്ന്‌ 70000 വിദേശ വിദ്യാർഥികൾ പുറത്താക്കൽ ഭീഷണിയിലാണെന്ന്‌ വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപ്പോർട്ട്‌ നെറ്റ്‌വർക്ക്‌ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർഥികളാണ്‌. വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ജസ്‌റ്റിൻ ട്രൂഡോ സർക്കാർ ജനുവരിയിൽ കൊണ്ടുവന്ന നയം സെപ്‌തംബർ മുതലാണ്‌ നടപ്പാവുക. നിയമം നടപ്പാകുന്നതോടെ അന്താരാഷ്‌ട്ര വിദ്യാർഥി വർക്ക്‌ പെർമിറ്റുകൾ  മുൻവർഷത്തേക്കാൾ 35 ശതമാനം കുറയും. കാനഡയിലെ വിദ്യാര്‍ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ഥികളാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home