റഷ്യന്‍ ബഹുനില 
കെട്ടിടത്തിൽ ഡ്രോൺ 
ഇടിച്ചുകയറ്റി ഉക്രയ്ന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 02:22 AM | 0 min read


മോസ്‌കോ
തെക്കുപടിഞ്ഞാറൻ റഷ്യയിലെ സറടോവിലെ ബഹുനിക്കെട്ടിടത്തിൽ ഡ്രോൺ ഇടിച്ചുകയറ്റി ഉക്രയ്‌ൻ. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം നാലുപേർക്ക്‌ പരിക്കേറ്റതായി റഷ്യൻ ഔദ്യോഗികമാധ്യമം റിപ്പോർട്ടുചെയ്തു.

പൊതുജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിലാണ്‌ ആക്രമണം നടന്നത്‌. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ കെട്ടിടത്തിന്‌ സാരമായ കേടുപാടുകൾ സംഭവിച്ചതായി കാണാം. തുടർന്ന്‌ പ്രദേശത്തെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.

റഷ്യ ഉക്രയ്‌നുനേരെ 100 മിസൈലുകളും 100 ഡ്രോണുകളും തൊടുത്തതായി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി. ഞായർ അർധരാത്രി മുതൽ തിങ്കൾ പുലർച്ചെ വരെ നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും അനവധിപേർക്ക്‌ പരിക്കേറ്റതായും സെലൻസ്കി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home