സുഡാനില്‍ അണക്കെട്ട് തകര്‍ന്നു; നാല് പേര്‍ മരിച്ചു, നിരവധിപേരെ കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 06:14 PM | 0 min read

കെയ്‌റോ > ശക്തമായ മഴയെത്തുടര്‍ന്ന്  സുഡാനില്‍ അണക്കെട്ട് തകര്‍ന്നു. നാല് പേര്‍ മരിച്ചു. നിരവധിപേർ ഒലിച്ചുപോയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കിഴക്കൻ സുഡാനിലെ അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്.

സംഭവസ്ഥലത്ത്‌ ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. മരണസംഖ്യയും കൂടാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 60 പേരെങ്കിലും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമം അല്‍-തഗീര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home