ഗാസയിൽ 
18 പേർകൂടി 
കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 02:32 AM | 0 min read


ഗാസ സിറ്റി
തെക്കൻ,മധ്യ ഗാസയിൽ ഇസ്രയേൽ തുടരുന്ന കടന്നാക്രമണത്തിൽ 18 പേർകൂടി കൊല്ലപ്പെട്ടു. സെയ്‌തൂണിലെ ഹമാസ്‌ കമാൻഡ്‌ സെന്ററിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പറഞ്ഞു. ഖാൻ യൂനിസിലെ കാർ ബോംബിട്ട്‌ തകർത്തതിൽ നാലുപേർ കൊല്ലപ്പെട്ടു. നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിലേക്കും ആക്രമണമുണ്ടായി. ഒറ്റ ദിവസത്തിൽ ഗാസയിലെ 30 കേന്ദ്രങ്ങളിലാണ്‌ ഇസ്രയേൽ പോർവിമാനങ്ങൾ ബോംബിട്ടത്‌.

പോളിയോ വാക്‌സിൻ നൽകാനായെങ്കിലും വെടിനിർത്തലിന്‌ സന്നദ്ധമാകണമെന്ന്‌ ലോകാരോഗ്യ സംഘടനയുൾപ്പെടെ ആവശ്യപ്പെട്ടിട്ടും മുനമ്പിൽ രൂക്ഷ ആക്രമണം തുടരുകയാണ്‌ ഇസ്രയേൽ. 25 വർഷം മുമ്പ്‌ പോളിയോ തുടച്ചുനീക്കിയ ഗാസയിൽ അടുത്തിടെ ഒരു കുഞ്ഞിന്‌ പോളിയോ ബാധിച്ച്‌ ശരീരം തളർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home