ചന്ദ്രനിലെ മണ്ണിൽ നിന്ന്‌ വെള്ളം ഉൽപാദിപ്പിച്ച്‌ ചൈന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 01:40 PM | 0 min read

ബീജിങ്>  ചൈന ചന്ദ്രനിൽ നടത്തുന്ന പര്യവേക്ഷണത്തിന്റെ ഭാഗമായി ചന്ദ്രനിൽ നിന്നും ശേഖരിച്ച മണ്ണിൽനിന്ന്‌ വലിയ തോതിൽ വെള്ളം ഉൽപാദിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ശാസ്ത്ര‍ജ്ഞർ. ഭാവിയിൽ ചാന്ദ്ര ഗവേഷണ കേന്ദ്രങ്ങളുടെയും ബഹിരാകാശ നിലയങ്ങളുടെയും നിർമ്മാണത്തിന് പുതിയ ആശയങ്ങൾസഹായകമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു.

ചന്ദ്രനിലെ വസ്തുക്കളും ചന്ദ്രനിലെ മണ്ണിൽ കാണപ്പെടുന്ന ഹൈഡ്രജനും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ വൻതോതിൽ ജലം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ രീതി ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തതായി ദി ഇന്നവേഷൻ ജേണലിലാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌. ചൈനയുടെ 2020 ലെ ചാന്ദ്രപരിവേഷണത്തിന്റെ ഭാഗമായാണ്‌ ഈ കണ്ടെത്തൽ.

ചന്ദ്രന്റെ മണ്ണിലെ ധാതുക്കളിലടങ്ങിയ ഹൈഡ്രജൻ ഉയർന്ന താപനിലയിൽ ചൂടാക്കി നീരാവിയാക്കിയാണു വെളളം ഉൽപാദിപ്പിക്കുന്നത്. ഒരു ടൺ മണ്ണിൽനിന്നും 76 ലിറ്റർ വരെ വെള്ളം ഉൽപാദിപ്പിക്കാനാവും. അതുപോലെ ചന്ദ്രനിലെ മണ്ണ്‌  ഉപയോഗിച്ച് ഇഷ്ടികകൾ നിർമിക്കാൻ സാധിക്കുമെന്നും ഇത്‌ ഭാവിയിൽ  ചന്ദ്രനിൽ നടത്താവുന്ന നിർമാണപ്രവർത്തനങ്ങൾക്ക്‌  സഹായകമാകുമെന്നും ഗവേഷകർ വ്യക്തമാക്കി. ചന്ദ്രനിലെ ജലാംശത്തെക്കുറിച്ചുള്ള പഠനങ്ങൾ ഭാവിയിൽ ചന്ദ്രനെക്കുറിച്ച്‌ നടക്കുന്ന ശാസ്ത്രീയ ഗവേഷണ അടിത്തറകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്നും ചൈനീസ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home