എംപോക്സ്‌ 
അടുത്ത കോവിഡ് ആകില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 01:06 AM | 0 min read


വാഷിങ്‌ടൺ> എംപോക്സ്‌ കോവിഡ്‌ പോലെ പടരുമെന്ന ഭയം വേണ്ടെന്ന്‌ ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത്‌ വകഭേദമാണെങ്കിലും നിയന്ത്രിക്കാനാകുമെന്നും സംഘടനയുടെ യൂറോപ്പ്‌ ഡയറക്ടർ ഹാൻസ്‌ ക്ലജ്‌ പറഞ്ഞു. രോഗവ്യാപനം തടയാൻ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ വരും വർഷങ്ങളുടെ ഗതി നിർണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോംഗോയിൽ എംപോക്സ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 570 കടന്നു. പാകിസ്താനിൽ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ച എംപോക്സ്‌ ബാധ പുതിയ വകഭേദമല്ലെന്ന്‌ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ പടരുന്ന അതേ വകഭേദമാണ്‌ ഇവിടെയും കണ്ടെത്തിയിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home