സ്‌പാനിഷ് ഫുട്ബോൾ താരം ലാമിൻ യമാലിന്റെ പിതാവിന് കുത്തേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 09:57 AM | 0 min read

ബാഴ്സിലോണ > സ്‌പാനിഷ് ഫുട്ബോൾ താരമായ ലാമിൻ യമാലിന്റെ പിതാവ് മൗനീർ നസ്രോയിക്ക് അജ്ഞാതരുടെ കുത്തേറ്റു. സ്പെയിനിലെ വടക്കുകിഴക്കൻ പട്ടണമായ മറ്റാറോയിലെ കാർ പാർക്കിൽ വെച്ചായിരുന്ന സംഭവമെന്ന് സ്പാനിഷ് ദിനപത്രമായ ലാ വാൻ​ഗാർഡിയ റിപ്പോർട്ട് ചെയ്തു.

നായയുമായി നടക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അജ്ഞാതൻ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നസ്രോയിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നസ്രോയിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home