ഖാൻ യൂനിസിൽ വീണ്ടും ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:28 AM | 0 min read


ഗാസ സിറ്റി
ആഗസ്ത്‌ 15ന്‌ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സമ്മതമറിയിച്ചതിന്‌ പിന്നാലെ, ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്‌ ഇസ്രയേൽ. നഗരത്തിൽ 30 ഇടങ്ങളിലാണ്‌ വിമാനങ്ങളിലെത്തി ബോംബിട്ടത്‌. ഹമാസിന്റെ പുതിയ മേധാവി യഹിയ സിൻവർ നഗരത്തിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നതായി ആരോപിച്ചാണ്‌ ആക്രമണം. പരിഭ്രാന്തരായ ജനങ്ങൾ നഗരംവിട്ട്‌ ഓടുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.

മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ഈജിപ്ത്‌, അമേരിക്ക എന്നീ രാഷ്ട്രങ്ങൾ ദോഹയിൽ നടന്നിരുന്ന സമാധാന ചർച്ച പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ ദോഹയിലോ കെയ്‌റോയിലോ വച്ച്‌ ചർച്ച പുനരാരംഭിക്കാമെന്ന്‌ നെതന്യാഹു സമ്മതം അറിയിച്ചത്‌. അടുത്തിടെയാണ്‌ ഹമാസിന്റെ ഭാഗത്തുനിന്ന്‌ ചർച്ച നയിച്ച രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ ഇറാനിൽവച്ച്‌ ഇസ്രയേൽ കൊലപ്പെടുത്തിയത്‌. യുദ്ധം വ്യാപിപ്പിക്കാനാണ്‌ ഇസ്രയേൽ ശ്രമമെന്ന്‌ ഇറാൻ വിദേശ മന്ത്രി അലി ബഗേരി ആരോപിച്ചു. അതിനിടെ, വ്യാഴാഴ്ച ഗാസയിലെ രണ്ട്‌ സ്കൂളുകളിൽ ഇസ്രയേൽ ബോംബിട്ടു. 18 പേർ കൊല്ലപ്പെട്ടു. ലബനനിലെ നിരവധി ഗ്രാമങ്ങളിലും ആക്രമണം നടത്തിയതായി റിപ്പോർട്ട്‌. ഹനിയയുടെ വധത്തിന്‌ പകരംവീട്ടുമെന്ന്‌ ഇറാൻ റവല്യൂഷണറി ഗാർഡ്‌സിന്റെ ഖുദ്‌സ്‌ ഫോഴ്‌സ്‌ പ്രഖ്യാപിച്ചു. യെമനിൽ പലസ്തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ആയിരങ്ങൾ പ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home