ട്രംപിനെ എതിർത്താൽ ഗൂഗിളിന്‌ കനത്ത തിരിച്ചടി നേരിടേണ്ടി വരും; ഇലോൺ മസ്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 09:42 PM | 0 min read

ന്യൂയോർക്ക് > ട്രംപിനെ എതിർത്താൽ ഗൂഗിളിന്‌ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ടെക് വ്യവസായിയും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക്‌. അമേരിക്കൻ പ്രസിഡന്റൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ മസ്ക്‌ ഇത്തരമൊരു പ്രസ്താവനയിറക്കിയത്‌.

ഗൂഗിളിൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ എന്ന്‌ തിരയുമ്പോൾ പ്രസിഡന്റ്‌ ഡോണൾഡ്‌ ഡക്ക്‌ എന്നും പ്രസിഡന്റ്‌ ഡോണൾഡ്‌ റീഗൻ എന്നുമാണ്‌ വരുന്നതെന്ന്‌ പറഞ്ഞു കൊണ്ട്‌ ഗൂഗിൾ സെർച്ചിന്റെ സ്ക്രീൻ ഷോട്ട്‌ പങ്കുവെച്ചാണ്‌ മസ്കിന്റെ താക്കീത്‌. ഇതിനു മുൻപും ഇലോൺ മസ്ക് ട്രംപിനെ പിന്തുണക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ക്യാമ്പെയ്നായി ഭീമൻ തുക സംഭാവന നൽകുന്നതായും വാർത്തകൾ പുറത്തു വന്നിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ പരസ്യമായി ട്രംപിനെ അനുകൂലിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ മസ്ക്‌ പങ്കുവച്ചിരുന്നു. അധികാരത്തിലെത്തിയാല്‍  ട്രംപിന്റെ  ഉപദേശക സ്ഥാനം വരെ മസ്‌കിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home