വിധിയെഴുതി വെനസ്വെല ; വൻ ജനപങ്കാളിത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 02:45 AM | 0 min read


കരാക്കസ്‌
നിക്കോളാസ്‌ മഡുറോയ്ക്ക്‌ മൂന്നാംവട്ടവും തുടർച്ച പ്രവചിക്കപ്പെടുന്ന വെനസ്വെല പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വൻ ജനപങ്കാളിത്തം. ഞായർ രാവിലെ ആറുമുതൽ 12 മണിക്കൂറായിരുന്നു തെരഞ്ഞെടുപ്പ്‌. 2.1 കോടി വോട്ടർമാർക്കായി 15,767 പോളിങ്‌ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമാധാനപരമായിരുന്നു. മഡുറോയും പ്രധാന പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥിയും മുൻ നയതന്ത്രജ്ഞനുമായ എഡ്‌മുണ്ടോ ഗോൺസാലസ്‌ ഉൾപ്പെടെ പത്ത്‌ സ്ഥാനാർഥികളാണുള്ളത്‌. ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടർന്ന്‌ അധികാരത്തിലെത്തിയ മഡുറോ വീണ്ടും പ്രസിഡന്റാകുമെന്ന്‌ സർവേ റിപ്പോർട്ടുകൾ വന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം അദ്ദേഹത്തിനെതിരെ അപകീർത്തി പ്രചാരണങ്ങൾ ശക്തമാക്കിയിരുന്നു. ഹ്യൂഗോ ഷാവേസിന്റെ എഴുപതാം ജന്മവാർഷികത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ എന്ന പ്രത്യേകതയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home