കമലയെ പിന്തുണച്ച് പെലോസി, പ്രചാരണത്തിന് ബൈഡൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 06:58 PM | 0 min read

വാഷിങ്‌ടൺ > ജോ ബൈഡന്റെ പിന്മാറ്റത്തെ തുടർന്ന്‌, അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥിത്വത്തിന്‌ ആവശ്യമായ പിന്തുണ കമല ഹാരിസ്‌ നേടിയെടുത്തതായി റിപ്പോർട്ട്‌. ആഗസ്ത്‌ 19ന്‌ ഷിക്കാഗോയിൽ ആരംഭിക്കുന്ന നാഷണൽ കൺവൻഷനിൽ സ്ഥാനാർഥിത്വം ഉറപ്പിക്കാൻ 1,976 പ്രതിനിധികളുടെ പിന്തുണയാണ്‌ വേണ്ടത്‌.ഇതിനോടകം 2,579 പേരുടെ പിന്തുണ ലഭിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ബൈഡന്റെ പ്രചാരണ ക്യാമ്പയിൻ ‘ഹാരിസ്‌ ഫോർ പ്രസിഡന്റ്‌’ എന്ന്‌ പേരുമാറ്റുകയും പുതിയ ലോഗോ പുറത്തിറക്കുകയും ചെയ്തു.

അതിനിടെ, മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക്‌ നേതാവുമായ നാൻസി പെലോസി, കമലയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. കമലയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന്‌ ജോ ബൈഡൻ പറഞ്ഞു. ആഗസ്ത്‌ ഏഴിനുമുമ്പായി പ്രസിഡന്റ്‌ നോമിനിയെ ആവശ്യമെങ്കിൽ ഓൺലൈൻ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാനും നീക്കമുണ്ട്. സ്ഥാനാർഥിത്വ സാധ്യത തെളിഞ്ഞ് ആദ്യ 24 മണിക്കൂറിൽ കമല ഹാരിസിന്‌ പ്രചാരണത്തിനായി 8.1 കോടി ഡോളർ സമാഹരിക്കാനായി.



deshabhimani section

Related News

View More
0 comments
Sort by

Home