ദുബായിൽ ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 02:51 PM | 0 min read


ദുബായ് > ദുബായിൽ ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര് നൽകി. മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3യാണ് നടന് പിന്തുണയറിയിച്ച് നൗകയുടെ പേര് മാറ്റിയത്.

ഉപഹാരസമർപ്പണ ചടങ്ങിൽ സംഗീതസംവിധായകൻ രമേഷ്‌ നാരായൺ ആസിഫ് അലിയെ അപമാനിച്ചെന്ന വിവാദത്തിൽ നടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ വിഷയം പക്വതയോടെ കൈകാര്യം ചെയ്തതിന് ആദരവായാണ് നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നൽകിയത്. നൗകയിൽ ആസിഫ് അലി എന്നു പേരു പതിപ്പിച്ചു. രജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റും.

സംഭവമുണ്ടായപ്പോൾ തന്നെ പിന്തുണച്ചവരോട് ആസിഫ് അലി നന്ദി പറഞ്ഞിരുന്നു. രമേഷ്‌ നാരായണെതിരായ വിദ്വേഷപ്രചാരണത്തിൽ വിഷമമുള്ളതായും ഈ വിഷയത്തെക്കുറിച്ചുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് ആസിഫ് അലി പ്രതികരിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Home