നൈജീരിയയിൽ സ്‌കൂൾ തകർന്ന്‌ 22 കുട്ടികൾ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 01:00 PM | 0 min read

അബുജ > വടക്കൻ നൈജീരിയയിൽ രണ്ട്‌ നിലയുള്ള സ്‌കൂൾ കെട്ടിടം തകർന്ന്‌ 22 കുട്ടികൾ മരിച്ചു. കുട്ടികളും അധ്യാപകരുമടക്കം 120ൽ അധികം പേർക്ക്‌ പരിക്കേറ്റു. വെള്ളി രാവിലെ പ്ലേറ്റോ നഗരത്തിലെ സെന്റ്‌ അക്കാദമി സ്‌കൂളിൽ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു അപകടം. ആയിരത്തിലധികം കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്‌
 
അപകടകാരണം വ്യക്തമല്ലെന്ന്‌ അധികൃതർ പറഞ്ഞു.മൂന്ന്‌ ദിവസമായി പ്രദേശത്ത്‌ കനത്ത മഴ പെയ്‌തിരുന്നു.സമാന സാഹചര്യത്തിൽ നൈജീരിയയിൽ മുമ്പും അപകടമുണ്ടായിട്ടുണ്ട്‌. 2021ൽ ലാഗോസിൽ കെട്ടിടം തകർന്ന് 45 പേരാണ് കൊല്ലപ്പെട്ടത്.
 


deshabhimani section

Related News

View More
0 comments
Sort by

Home