11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. തൊഴിലാളികളുടെ മത്സ്യബന്ധന ട്രോളർ പിടിച്ചെടുക്കുകയും ചെയ്തതായി വ്യാഴാഴ്‌ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ശ്രീലങ്കൻ നാവികസേന പറഞ്ഞു.
ഡെൽഫ്റ്റ് ദ്വീപിന് സമീപമുള്ള വടക്കൻ സമുദ്ര മേഖലയിൽ നടത്തിയ "പ്രത്യേക ഓപ്പറേഷനിലാണ്" പതിനൊന്ന് പേരെയും അറസ്റ്റ്ചെയ്‌തത്. മത്സ്യത്തൊഴിലാളികളെ കങ്കസന്തുരെ തുറമുഖത്ത് എത്തിച്ചു. തുടർ നിയമനടപടികൾക്കായി മൈലാഡിയിലെ ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. വിദേശ മത്സ്യബന്ധന ബോട്ടുകളുടെ നിയമവിരുദ്ധ നടത്തുന്ന മത്സ്യബന്ധന തടയുന്നതിനായി ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ നാവികസേന പതിവായി പട്രോളിങ് നടത്തുന്നുണ്ട്.
പാക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അനധികൃതമായി പ്രവേശിച്ചപ്പോൾ ശ്രീലങ്കൻ നാവികസേന വെടിയുതിർക്കുകയും ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ മത്സ്യത്തൊഴിലാളി പ്രശ്നം ഒരു തർക്കവിഷയമാണ്. പാക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തിരുന്നു. 2024 ൽ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് 550 ൽ അധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചിരുന്നു. ഈ വർഷം ഇതുവരെ 140 ൽ അധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.









0 comments